ബെയ്‌ജിങ്: ചൈനയില്‍ ആയോധന കലകള്‍ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍ തീപിടിച്ച് 18 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ചൈനയിലെ ഹെനാൻസ് പ്രവിശ്യയിലാണ് അപകടം. പുലര്‍ച്ചെ 3 മണിക്കാണ് സംഭവം.
തീയണച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പരിശീലന കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: അമേരിക്കയില്‍ കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു; 99 പേരെ കാണാതായി
ചൈനയില്‍ തീപിടിത്തങ്ങള്‍ പതിവാണെന്നും നിലവാരം കുറഞ്ഞ കെട്ടിട നിര്‍മാണങ്ങള്‍ പലപ്പോഴും ഇതിന് കാരണമാകുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. 2000ല്‍ ക്രിസ്മസ് ദിനത്തില്‍ ലുയാങ് നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ 309 പേരാണ് മരിച്ചത്.