ദമാസ്‌കസ്: സിറിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹസാക്കയിലെ അഭയാർഥി ക്യാമ്പില്‍ തീപിടിത്തം. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്‍റെ കുർദിഷ് മിലിഷിയ നടത്തുന്ന അൽ-ഹോൾ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. ഒരു കുട്ടി ഉള്‍പ്പടെ നാല് പേര്‍ തീപിടിത്തത്തില്‍ മരിച്ചു. പരിക്കേറ്റവരെ ഹസാക്കയിലെ ആശുപത്രികളിലേക്ക് മാറ്റി. നിരവധി പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി റിപ്പോർട്ടുകള്‍ പറയുന്നു. അൽ-ഹോൾ നടത്തുന്ന അഭയാര്‍ഥി ക്യാമ്പിൽ ആയിരക്കണക്കിന് ആളുകൾ താമസിക്കുന്നുണ്ട്. അവരിൽ പലരും വിമത പോരാളികളുടെ കുടുംബാഗങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് അനുയായികളുമാണ്.
സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം, നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് - Syria
ഒരു കുട്ടി ഉള്‍പ്പടെ നാല് പേര്‍ തീപിടിത്തത്തില്‍ മരിച്ചു. പരിക്കേറ്റവരെ ഹസാക്കയിലെ ആശുപത്രികളിലേക്ക് മാറ്റി.