ETV Bharat / international

ദുബായിൽ കപ്പലിൽ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതർ - Loud Explosion Under Control

കപ്പലിലുണ്ടായ ജീവനക്കാരെ രക്ഷപ്പെടുത്തി.

ദുബായിൽ കപ്പലിൽ തീപിടിത്തം  കപ്പലിൽ തീപിടിത്തം  സാഹചര്യം നിയന്ത്രണ വിധേയമാക്കി അധികൃതർ  ജെബൽ പോർട്ടിൽ തീപിടിത്തം  ജെബൽ പോർട്ടിലെ തീപിടിത്തം  Fire At Dubai Port  Fire At Dubai Port news  Loud Explosion Under Control  Jebel Ali port
ദുബായിൽ കപ്പലിൽ തീപിടിത്തം; സാഹചര്യം നിയന്ത്രണ വിധേയമാക്കി അധികൃതർ
author img

By

Published : Jul 8, 2021, 11:31 AM IST

ദുബായ്‌: ജെബൽ പോർട്ടിലെ കണ്ടെയ്‌നർ ഷിപ്പിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജെബൽ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലാണ് ബുധനാഴ്‌ച രാത്രി 12ഓടെ തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായ ജീവനക്കാരെ രക്ഷപ്പെടുത്തി.

കപ്പലിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് മൂന്ന് വീടുകളുടെ വാതിലുകളും ജനലുകളും തകർന്നതായാണ് റിപ്പോർട്ടുകൾ. തുറമുഖത്ത് 130 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ മൂന്ന് കണ്ടെയ്‌നറുകളിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്‌തുക്കളായിരുന്നുവെന്നും ദുബായ്‌ പൊലീസ് അറിയിച്ചു.

പ്രദേശത്ത് നിന്ന് പുക ഉയർന്ന സാഹചര്യത്തിൽ തന്നെ ഹെലികോപ്‌റ്ററുകൾ പ്രദേശത്തേക്ക് എത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. യുഎസിന് പുറത്തുള്ള യുഎസ് നേവിയുടെ തിരക്കേറിയ തുറമുഖങ്ങളിലൊന്നാണിത്.

ALSO READ: റവന്യൂ വകുപ്പിലെ സ്ഥലം മാറ്റം; പ്രതിഷേധം ശക്തമാവുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.