ETV Bharat / international

പാകിസ്ഥാനിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല - പാകിസ്ഥാനിൽ ഭൂചലനം

പിഷിൻ, ഹാർനായ്, ബലൂചിസ്ഥാനിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Earthquake rattles southwestern Pakistan  Earthquake  Earhquake in Quetta  Earthquake rattles southwestern Pakistan; no damage reports  പാകിസ്ഥാനിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല  പാകിസ്ഥാനിൽ ഭൂചലനം  ക്വറ്റയിൽ ഭൂചലനം
പാകിസ്ഥാൻ
author img

By

Published : Nov 14, 2020, 1:00 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിലും പരിസര ജില്ലകളിലും 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ക്വറ്റയിൽ നിന്ന് 38 കിലോമീറ്റർ (23 മൈൽ) വടക്കുകിഴക്കായി 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. പിഷിൻ, ഹാർനായ്, ബലൂചിസ്ഥാനിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജില്ലകളിൽ നാശനഷ്ടമുണ്ടായോ എന്ന് അന്വേഷിക്കുന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.1935ൽ ഉണ്ടായ ഒരു വലിയ ഭൂകമ്പം ക്വറ്റയെ തകർത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.