കാഠ്‌മണ്ഡു: നേപ്പാളിൽ കഴിഞ്ഞ ദിവസം രാത്രി ഭൂചലനം ഉണ്ടായതായി ദേശീയ ഭൂകമ്പ, അഗ്നിപർവത കേന്ദ്രം അറിയിച്ചു. ദൊലാഖ ജില്ലയിലെ ജുഗുവിൽ രാത്രി 11:53 മണിയോടെയാണ് (പ്രാദേശിക സമയം) ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളുകൾക്ക് പരിക്കുകളോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കാഠ്‌മണ്ഡു, കാസ്‌കി, പാർസ, സിന്ധുപാൽചോക്ക് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
നേപ്പാളിൽ ഭൂചലനം; ആളപയാമില്ല - പാർസ
ദൊലാഖ ജില്ലയിലെ ജുഗുവിൽ രാത്രി 11:53 മണിയോടെയാണ് (പ്രാദേശിക സമയം) ഭൂചലനം അനുഭവപ്പെട്ടത്