യാങ്കോൺ: സൈനിക അട്ടിമറിക്ക് ശേഷം കസ്റ്റഡിയില്‍ എടുത്ത മ്യാൻമർ പ്രസിഡന്‍റ് യു വിൻ മിന്‍റിനെ കുടുംബത്തോടൊപ്പം അജ്ഞാത കേന്ദ്രത്തിലേക്ക് സ്ഥലത്തേക്ക് മാറ്റിയതായി നാഷണൽ ഡെമോക്രാറ്റിക് ലീഗ് (എൻഎൽഡി) വക്താവ് അറിയിച്ചു.
വീട്ടുതടങ്കലിൽ കഴിയുന്ന സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചി ആരോഗ്യവതിയായിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. നവംബറിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മ്യാന്‍മറില്‍ സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുകയും തുടർന്ന് സൈന്യം ഭരണം പിടിച്ചെടുക്കുകയുമായിരുന്നു.