ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 193,468 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,026,973 ആയി. 7,575,208 പേര്‍ രോഗമുക്തി നേടി. 3952 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 571,076 ആയി. നിലവില്‍ 4,880,689 പേരാണ് ലോകത്താകമാനം ചികിത്സയിലുള്ളത്. ഇതില്‍ 58,923 പേരുടെ നില അതീവ ഗുരുതരമാണ്.
ഇന്നലെ 57,433 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,413,079 ആയി. ഇതില്‍ 1,516,774 പേര്‍ രോഗമുക്തി നേടി. 1,758,523 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15,822 പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 137,782 ആയി. അമേരിക്കയ്‌ക്ക് ശേഷം ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 25364 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,866,176 ആയി. 72,151 പേരാണ് രാജ്യയത്ത് വൈറസ് ബാധിച്ച് മരിച്ചത്. റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 6615 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 727,162 ആയി. ആകെ 11335 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.