ജറുസലേം: ഇസ്രായേലിൽ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് ഡിസംബർ 27 മുതൽആരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫെഡറേഷൻ ഓഫ് ഷെയ്ഖോംസിൽ പരീക്ഷിച്ച ചൈനയുടെ കൊവിഡ് വാക്‌സിൻ 86% ഫലപ്രദമാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബുധനാഴ്‌ച പറഞ്ഞതിന്‍റെ തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്‍റെ പ്രസ്‌താവന.
ഫൈസർ വാക്‌സിനെ സ്വാഗതം ചെയ്‌ത നെതന്യാഹു ഇത് രാജ്യത്തെ വലിയ ആഘോഷ ദിനമാണെന്നും വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് ഡോസുകൾ പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു. വാക്‌സിൻ ഇതിനകം യുണൈറ്റഡ് കിംഗ്‌ഡവും ബഹ്‌റൈനും അംഗീകരിച്ചു കഴിഞ്ഞു. ഒരു ദിവസം 60,000 ആളുകൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നും കൊവിഡിനെ ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേലിൽ ഇതുവരെ 350,000 പേർക്ക് കൊവിഡ് ബാധിക്കുകയും 2,900 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.