ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ. ഓഗസ്റ്റ് രണ്ട് വരെയാണ് വിലക്ക്. കൊവിഡ് പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മാസം കാനഡയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതാണ് വിലക്ക് നീട്ടാൻ കാരണം. ഒപ്പം കൂടുതല്‍ വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്‌തതിനാല്‍ ഭൂരിഭാഗം അന്താരാഷ്‌ട്ര അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്.
രാജ്യത്തെ കൊവിഡ് സാഹചര്യം
24 മണിക്കൂറിനിടെ രാജ്യത്ത് 39,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം 3,05,79,106 ആയി. 416 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,20,967 ആയി .
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,11,189 ആണ്. 24 മണിക്കൂറിൽ 11,54,444 സാമ്പിളുകൾ കൂടി പരിശോധിച്ചു. ആകെ പരിശോധനകളുടെ എണ്ണം 45,74,44,011ആയി.
also read: ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാന സർവീസ് മെയ് 14 മുതല്‍ പുനരാരംഭിക്കും
രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 43,51,96,001 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയർന്നു. 34 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്.