ബെയ്‌ജിങ്: ചൈനയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 136 പേരാണ്. 1749 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. 74,185 പേര്‍ക്ക് ഇതുവരെ ചൈനയിൽ കോവിഡ് -19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹുബെ പ്രവിശ്യയില്‍ മാത്രം 1693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫെബ്രുവരി 11ന് ശേഷം കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് രോഗം നിയന്ത്രണ വിധേയമാണെന്ന സൂചനയാണ് നൽകുന്നതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിസന്‍സസില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി. 138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പിലിലുള്ളത്. രോഗം ബാധിച്ച ഭൂരിഭാഗം ആളുകളെയും ആശുപത്രിയിലേക്ക് മാറ്റി. കപ്പലിലുള്ള പകുതിയിലധികം യാത്രക്കാരും ജപ്പാന്‍കാരണ്.
കൊവിഡ്-19; ചൈനയില്‍ മരണം 2000 കടന്നു - മരണം 2000 കടന്നു
ചൈനയിൽ ഇതുവരെ 74,185 പേര്‍ക്കാണ് കോവിഡ് -19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിസന്‍സസില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി