സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു . പുതുതായി 346 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 345 പേര്‍ വിദേശത്തു നിന്നുള്ളവരാണ്. രണ്ട് പേര്‍ സിംഗപ്പൂര്‍ പൗരന്മാരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 40,197 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് ഹൃദോഗിയായ ഒരാള്‍ ഈ ആഴ്‌ച മരിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് ഗുരുതരമായ രോഗികളില്‍ ആന്‍റിവൈറല്‍ മരുന്നായ റാംഡിസിവര്‍ ഉപയോഗിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. എബോള ചികില്‍സയ്‌ക്കായി വികസിപ്പിച്ചെടുത്ത മരുന്ന് ഇപ്പോള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി കൊവിഡ് രോഗികളില്‍ ഉപയോഗിക്കുകയാണ്. വെന്‍റിലേറ്ററില്‍ ഉള്ളവര്‍ക്കും ഓക്‌സിജന്‍ ആവശ്യമായിട്ടുള്ളവര്‍ക്കും മരുന്ന് ഉപയോഗിക്കാവുന്നതാണ്. വെള്ളിയാഴ്‌ച സംസ്ഥാനത്ത് 237 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതുവരെ 25 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. 28,040 പേര്‍ രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടു.