സോഉള്‍: ദക്ഷിണ കൊറിയില്‍ 142 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 346 ആയി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണ കൊറിയയിലാണ്.
പുതിയതായി രോഗം ബാധിച്ചവരില്‍ 90 പേരും ചിയോങ്ഡൊ ഡെനാം ആശുപത്രി ജീവനക്കാരുമായും രോഗികളുമായും നേരിട്ട് ബന്ധപ്പെട്ടവരെന്ന് കൊറിയയിലെ രോഗ നിയന്ത്രണ കേന്ദ്രം അറിയിച്ചു.
അതേസമയം രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ഡിയോങില്‍ മേയര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും മേയര്‍ നിര്‍ദേശിച്ചു.
ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഇവര്‍ക്ക് മാനസിക പരിചരണം നല്‍കിവരുകയാണെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി കിം ഗ്യാങ് ലിപ്പ് വ്യക്തമാക്കി.