ഹൈദരാബാദ്: ചൈനയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ കൊവിഡ്-19 (കൊറോണ വൈറസ്) ലോകത്ത് എണ്‍പതിനായിരത്തോളം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘനട കൊവിഡ് -19 എന്ന് പേരിട്ട രോഗം ലോകത്ത് ഏറെ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വൈറസ് പടരുന്നുണ്ട്. ചൈനയില്‍ രോഗം നിയന്ത്രണ വിധേയമായിട്ടില്ല. ചൈനയില്‍ മാത്രം 2715 പേരാണ് രോഗം ബാധിച്ച മരിച്ചത്. 78064 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഹുബൈയിലാണ് പ്രധാനമായും രോഗം പടരുന്നത്. ദക്ഷിണ കൊറിയയില്‍ പ്രസിഡന്‍റ് മൂണ്‍ ജെയ് ഉന്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറ്റലിയില്‍ പൊതു ഇടങ്ങള്‍ അടച്ചാണ് ജാഗ്രത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റോഡുകളില്‍ നിന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, സോക്കര്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു, പ്രശസ്തമായ ലാ സ്കാല ഒപ്പേര ഹൗസ് പൂട്ടി. പശ്ചിമേഷ്യയില്‍ ഇറാനില്‍ മാത്രം 95 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് . ഇതോടെ കുവൈത്ത്, ബഹ്റൈന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും പ്രതിസന്ധി തുടരുകയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖല തകർച്ചയിലാണ് . സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ കൂപ്പുകുത്തി. എല്ലാ രാജ്യങ്ങളിലും ജാഗ്രത തുടരുകയാണ്.