ആഗോളതലത്തിൽ ഇതുവരെ 4,02,81,080ലധികം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 11,18,326ലധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 3,01,16,228 ൽ അധികം ആളുകളാണ് ഇതുവരെ രോഗമുക്തരായത്.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ ഇതുവരെ 83,87,799 ൽ കൂടുതൽ കൊവിഡ് കേസുകളും 2,24,730 ൽ കൂടുതൽ കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021 ഏപ്രിൽ മാസത്തോടെ ഓരോ അമേരിക്കൻ പൗരനും ആവശ്യമായ കൊവിഡ് വാക്സിൻ അമേരിക്കയിൽ ഉത്പാദിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇംഗ്ലണ്ടിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ഓരോ വ്യക്തിയും ക്വറന്‍റൈനിൽ പ്രവേശിക്കണമെന്നും അല്ലാത്ത പക്ഷം ഇവരിൽ നിന്ന് 1,000 പൗണ്ട് മുതൽ 10,000 പൗണ്ട് വരെ പിഴ ഈടാക്കും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇറ്റലിയിൽ, ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് രാവിലെ അഞ്ച് മുതൽ അർദ്ധരാത്രി വരെ പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്‍റുകൾ, ഐസ്ക്രീം പാർലറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാനാകും.
മാസ്ക് ധാരണം, കൈകളുടെ ശുചിത്വം, സാമൂഹിക അകലം എന്നിവ ഓരോ പൗരനും കൃത്യമായി പാലിക്കണമെന്ന് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ജനങ്ങളോട് ആവശ്യപ്പട്ടു. വാക്സിൻ കണ്ടെത്തുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ജനങ്ങളെ അറിയിച്ചു.