ETV Bharat / international

പാകിസ്ഥാനില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 189 ആയി ഉയര്‍ന്നു - തഫ്‌താന്‍ തീർഥാടകര്‍

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ മാത്രം 155 കേസുകൾ

Corona virus cases  കൊവിഡ് 19  പാകിസ്ഥാന്‍ കൊവിഡ് 19  സിന്ധ് പ്രവിശ്യ  തഫ്‌താന്‍ തീർഥാടകര്‍  Pakistan covid 19
പാകിസ്ഥാനില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 189 ആയി ഉയര്‍ന്നു
author img

By

Published : Mar 17, 2020, 3:07 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 189 ആയി ഉയര്‍ന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ മാത്രം 155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സിന്ധിലെ സുക്കൂറില്‍ 119 പേരുടെ നിരീക്ഷണ ഫലം പോസിറ്റീവാണ്. ഇറാനില്‍ നിന്നുമെത്തിയ 9,000 തീര്‍ഥാടകര്‍ക്ക് തഫ്‌ടാനില്‍ നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം തീർഥാടകർക്ക് അവരുടെ നഗരങ്ങളിലേക്ക് മടങ്ങാന്‍ അനുവാദം നൽകി. എന്നാല്‍ തഫ്‌താനിൽ തീർഥാടകരെ ഒറ്റപ്പെടുത്തിയെന്ന ആരോപണം സിന്ധ് മുഖ്യമന്ത്രി നിഷേധിച്ചു.

അതേസമയം പഞ്ചാബ് പ്രവിശ്യയിലെ സർവകലാശാലകളുടെ ഹോസ്റ്റലുകളെ നിരീക്ഷണകേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തെ അടച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.