കൊളംബോ: മഹാര ജയിലിൽ തടവുകാരും പൊലീസും തമ്മിൽ സംഘർഷം. ജയിൽ ചാടാൻ ശ്രമിച്ച ഏഴ് തടവുകാരെ പൊലീസ് പിടികൂടിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. സംഭവത്തിൽ പൊലീസിന്‍റെ വെടിയേറ്റ് ഒരു തടവുകാരൻ മരിച്ചു. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
10,000 തടവുകാർക്ക് സൗകര്യമുള്ള ജയിലിൽ നിലവിൽ 26,000 തടവുകാരുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അധികൃതരും തടവുകാരും തമ്മിൽ പ്രശ്‌നം ആരംഭിച്ചു. ഇതിനെ തുടർന്ന് മാർച്ചിൽ നടന്ന സംഘർഷത്തിൽ രണ്ട് തടവുകാർ കൊല്ലപ്പെടുകയും, ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം മൂവായിരത്തോളം തടവുകാരെ സർക്കാർ താൽക്കാലിക ജാമ്യത്തിൽ വിട്ടയച്ചു.