കാഠ്‌മണ്ഡു: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നേപ്പാളില്‍ ലോക്‌ഡൗണ്‍ ഒരാഴ്‌ച കൂടി നീട്ടി. ഏപ്രില്‍ 7 വരെ നീട്ടാനാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. മാര്‍ച്ച് 31 നായിരുന്നു നേരത്തെ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് നില്‍ക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നേപ്പാള്‍ ഉപപ്രധാനമന്ത്രി ഈശ്വര്‍ പൊക്രേല്‍ പറയുന്നു. അന്താരാഷ്‌ട്ര വിമാന സര്‍വീസുകളും ഏപ്രില്‍ 7വരെ നിര്‍ത്തിവെക്കും. മാര്‍ച്ച് 24 നാണ് നേപ്പാളില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നത്