കാബൂൾ: താലിബാനിലെ വടക്കുകിഴക്കൻ നഗരമായ കുണ്ടുസിൽ മോർട്ടാർ ആക്രമണം. ഏഴ് പ്രദേശവാസികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. കുണ്ടുസ് നഗരത്തിലെ തലോക പ്രദേശത്താണ് സംഭവം. ആക്രമണത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിൽ ഇമാം സാഹിബ്, ഡാഷ്-ഇ-ആർച്ചി ജില്ല, കുണ്ടുസ് നഗരം എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.