ബെംയ്‌ജിങ്: ഹോങ്കോങില്‍ ചൈന ദേശീയ സുരക്ഷാ നിയമം പാസാക്കിയതിനെ എതിര്‍ത്ത് ജനാധിപത്യ അനുകൂല നിയമസഭാംഗങ്ങള്‍. പരമാധികാര ഭരണകൂടമുള്ള ഹോങ്കോങില്‍ നിയമം പാസാക്കുന്നത് ദോഷകരമാണെന്ന് ജനാധിപത്യ അനുകൂല നിയമസഭാഗം ക്ലോഡിയ മോ പറഞ്ഞു. നിയമം കൊണ്ട് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ എന്താണ് അര്‍ഥമാക്കുന്നതെന്ന് നിയമത്തെ വിമര്‍ശിച്ച നിയമസഭാംഗങ്ങള്‍ ചോദിക്കുന്നു. ഹോങ്കോങ് ദേശീയ സുരക്ഷാ നിയമപ്രകാരം വിഘടനവാദം, ഭീകരവാദം, അട്ടിമറി, വിദേശശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുറ്റകരമാവുകയും പ്രതികള്‍ക്ക് ജീവപര്യന്തം വരെയുള്ള ശിക്ഷ ലഭ്യമാകുകയും ചെയ്യും.
ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം ദോഷകരമെന്ന് നിയമസഭാംഗം
പരമാധികാര ഭരണകൂടമുള്ള ഹോങ്കോങില്‍ നിയമം പാസാക്കുന്നത് ദോഷകരമാണെന്ന് ജനാധിപത്യ അനുകൂല നിയമസഭാഗം ക്ലോഡിയ മോ വ്യക്തമാക്കി.