ബീജിങ്: ഹോങ്കോങ് സ്വയംഭരണ നിയമത്തിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതിന് മറുപടിയായി, എല്ലാ യുഎസ് ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ചൈന. ഹോങ്കോങ്ങിനെതിരെയുള്ള ചൈനയുടെ നടപടികളെ തുടർന്നാണ് യുഎസ് സ്വയംഭരണ നിയമത്തിൽ ഒപ്പുവച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ മറച്ചുവച്ചതിന് ചൈനയോടുള്ള ട്രംപിന്‍റെ പ്രതികരണമാണ് ഉടമ്പടിയെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ചൈന യുഎസിന്‍റെ നീക്കത്തെ ശക്തമായി എതിർക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് യുഎസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കാൻ ചൈനീസ് സർക്കാർ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.