ETV Bharat / international

ഗാൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് കനത്ത നഷ്‌ടം; റിപ്പോർട്ടുമായി ഓസ്‌ട്രേലിയൻ പത്രം - ഇന്ത്യൻ സൈനികർക്കു വീരമൃത്യു

2020 ജൂൺ 15ന് രാത്രി ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Galwan Valley clash  Australian newspaper on Galwan  China suffered higher losses  ഗാൽവാൻ സംഘർഷം  ഇന്ത്യൻ സൈനികർക്കു വീരമൃത്യു  ചൈനയ്ക്ക് കനത്ത നഷ്‌ടം
ഗാൽവാൻ സംഘർഷം
author img

By

Published : Feb 3, 2022, 1:30 PM IST

ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്ക് കനത്ത ആള്‍ നാശമുണ്ടായതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ പത്രമായ ‘ദി ക്ലാക്‌സൺ’ ആണ്‌ ഇതു സംബന്ധിച്ച ലേഖനം പുറത്ത് വിട്ടിരിക്കുന്നത്. ഒരു കൂട്ടം സോഷ്യൽ മീഡിയ ഗവഷേകര്‍ തയ്യാറാക്കിയ റിപ്പോർട്ട് ‘ഗാൽവാൻ ഡീകോഡഡ്’ എന്ന തലക്കെട്ടിലാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൈനീസ് ബ്ലോഗർമാർ, പൗരൻമാർ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളും, ചൈന മറച്ച് വച്ച മാധ്യമ റിപ്പോർട്ടുകളും പരിശോധിച്ച് ഒരു വർഷം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സുരക്ഷ കാരണങ്ങള്‍ മുൻനിർത്തി ഗവേഷകരുടെ പേരുകള്‍ പത്രം പുറത്ത് വിട്ടിട്ടില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്, എന്താണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത് തുടങ്ങിയ നിരവധി വസ്‌തുതകൾ ചൈന മറച്ചു വെച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റുമുട്ടലിൽ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് ചൈന ഔദ്യോഗികമായി പുറത്ത് വിട്ട വിവരം. എന്നാൽ ഈ കണക്കുകള്‍ തെറ്റാണെന്ന് നിരവധി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നു. 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായാണു റഷ്യൻ വാർത്താ ഏജ‍ൻസി റിപ്പോർട്ട് ചെയ്‌തിരുന്നത്.

ALSO READ യൂറോപ്പിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് അമേരിക്ക; റഷ്യയ്ക്ക് എതിരെ പോര് കനപ്പിച്ച് ബൈഡൻ

2020 ജൂൺ 15നു രാത്രിയായിരുന്നു ഗാൽവാനിൽ ഇന്ത്യൻ സേനയും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറി ഗാൽവാനിലെ പട്രോൾ പോയിന്‍റിൽ ചൈന സ്ഥാപിച്ച ടെന്‍റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

അതിർത്തിക്കപ്പുറത്തേക്ക് ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന ബലമായി നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൈന ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ആണിതറച്ച ബേസ്ബോൾ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. വയർലെസിൽ സന്ദേശം ലഭിച്ചതോടെ എണ്ണൂറോളം ഇന്ത്യൻ സൈനികർ സ്ഥലത്തേക്കെത്തി.

തുടർന്ന് ആദ്യം ഇന്ത്യൻ ഭാഗത്തും പിന്നീട് ചൈനീസ് പ്രദേശത്തേക്കും നീണ്ട ഏറ്റുമുട്ടൽ ഉണ്ടായി. അതിർത്തി സംഘർഷത്തിൽ തോക്ക് ഉപയോഗിക്കരുതെന്ന നിർദേശമുള്ളതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലാണു നടന്നത്. കൂട്ടപ്പൊരിച്ചിലിനിടയിൽ സമീപമുള്ള ഗർത്തത്തിലേക്കും നദിയിലേക്കും വീണും സൈനികർക്കു ജീവഹാനി സംഭവിച്ചു. പുലർച്ചെ 2 വരെ നീണ്ട സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

ALSO READ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.