ബീജിങ്: ചൈനയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. തലസ്ഥാനമായ ബീജിങ്ങിലെ 20 കേസുകളടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 2,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.
1,807 കേസുകള്‍ പ്രാദേശികമായി പകര്‍ന്നതും, 131 കേസുകള്‍ വിദേശത്തു നിന്നെത്തിയവര്‍ക്കുമാണ് സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. അതേസമയം കൊവിഡ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് വടക്കുകിഴക്കൻ മേഖലയിലെ ചാങ്ചും പ്രവിശ്യയില്‍ വെള്ളിയാഴ്ച ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു.
ജിലിൻ പ്രവിശ്യയില്‍ 1,412 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് തലസ്ഥാനമായ ചാങ്ചും നഗരത്തിലടക്കം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഒമ്പത് ദശലക്ഷം ആളുകളാണ് ഇവിടെയുള്ളത്. ഹോങ്കോങ്ങിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. 11,858 സജീവ രോഗികളാണ് ഇവിടെയുള്ളത്.
also read: റഷ്യ ബന്ദിയാക്കിയ മെലിറ്റോപോൾ മേയറുടെ മോചനം; ഇസ്രായേൽ മധ്യസ്ഥത തേടി യുക്രൈൻ