ബെയ്‌ജിങ്: ചൈനയില്‍ 39 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തത്. ജിലിൻ പ്രവിശ്യയിലുള്ള നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പുതിയ കേസുകളില്‍ രോഗലക്ഷണങ്ങൾ ഇല്ലാത്ത 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) അറിയിച്ചു.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം ഘട്ട വൈറസ് വ്യാപനം തടയുന്നതിനായി വുഹാനില്‍ 11.2 മില്യൺ ആളുകളിലും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. വുഹാനിൽ രോഗ ലക്ഷണങ്ങളില്ലാത്ത 284 പേരെ ക്വാറന്‍റൈൻ ചെയ്‌തു. ചൈനയിൽ ഇതുവരെ 4,634 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 82,971 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 82 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.