ETV Bharat / international

ചൈനയിൽ 34 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

റിപ്പോർട്ട് ചെയ്യപ്പെട്ട 14 കേസുകൾക്ക് പുറമെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത ( asymptomatic cases) 20 കേസുകൾ കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ ഇത്തരം 794 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹുബെ പ്രവിശ്യയിൽ 628 പ്രകടമായ ലക്ഷണങ്ങളില്ലാത്ത കേസുകളുണ്ട്.

34 new coronavirus cases  34 കൊവിഡ് കേസുകൾ  ചൈന  ബീജിംഗ്
ചൈനയിൽ 34 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
author img

By

Published : May 10, 2020, 10:39 AM IST

ബീജിംഗ്: ചൈനയിൽ 14 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 82,901 ആയി. കൊവിഡ് കേസ് ആദ്യം റിപ്പോർട്ട് ചെയ്ത ഹ്യൂബി പ്രവിശ്യയിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍റെ (എൻ‌എച്ച്‌സി) കണക്കനുസരിച്ച്, 14 കൊവിഡ് കേസുകളിൽ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 11 കേസുകളും ഹുബെ പ്രവിശ്യയിൽ നിന്നുള്ള ഒരു കേസും അടക്കം 12 കേസുകൾ സമൂഹ വ്യാപനത്തിലൂടെ പകർന്നവയാണ്. ഹുബെ പ്രവിശ്യ കഴിഞ്ഞ 35 ദിവസമായി കെവിഡ് മുക്തമായി തുടരുകയായിരുന്നു.

റിപ്പോർട്ട് ചെയ്യപ്പെട്ട 14 കേസുകൾക്ക് പുറമെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത (asymptomatic cases) 20 കേസുകൾ കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ ഇത്തരം 794 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഹുബെ പ്രവിശ്യയിൽ 628 പ്രകടമായ ലക്ഷണങ്ങളില്ലാത്ത കേസുകളുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചതും എന്നാൽ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത കേസുകളാണ് അസിംപ്‌റ്റോമാറ്റിക് കേസുകൾ എന്ന് പറയപ്പെടുന്നത്. അതേ സമയം, ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട് കൂടുതലാണ്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ ആദ്യത്തെ കൊവിഡ് -19 കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,633 ആയി തുടരുന്നു. കൊവിഡ് ബാധിച്ച 148 രോഗികൾ ഉൾപ്പെടെ ഇപ്പോഴും ചികിത്സയിലാണ്. ആഗോളതലത്തിൽ കൊവിഡ് ബാധിച്ച് ആകെ 279,311 പേർ മരിക്കുകയും നാല് ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.