ഹോങ്കോങ്: ഐക്യം, വികസനം, ശക്തി എന്നിവയിൽ ഉറച്ച് നിൽക്കുന്ന രാജ്യത്തിന്‍റെ അടിത്തറ ഇളക്കാൻ ആർക്കും സാധിക്കില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിൻപിങ്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ എഴുപതാം വാർഷികത്തിലാണ് ചൈനയുടെ വളർച്ചയെയും ചൈനീസ് ജനതയുടെ ശക്തിയെയും ജിൻപിങ് പ്രശംസിച്ചത്.
ഇന്ന് ലോകത്തിന് മുന്നിലുള്ളത് സോഷ്യലിസ്റ്റ് ചൈനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ്, ജപ്പാൻ തുടങ്ങിയ കൊളോണിയൽ ശക്തികളിൽ നിന്നും ക്വിംങ് രാജവംശത്തിൽ നിന്ന് നൂറ്റാണ്ടുകളോളം നേരിട്ട അപമാന ഭാരത്തിൽ നിന്നും ചൈനയെ മോചിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും ചൈനീസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.
ഹോങ്കോങ്ങിന്‍റെയും മക്കാവോയുടെയും ദീർഘകാല സ്ഥിരതക്കും അവ തമ്മിലുള്ള ബന്ധം ഊർജ്ജപ്പെടുത്തുന്നതിനും കൂടാതെ, രാജ്യത്തിന്‍റെ സമ്പൂർണ്ണ ഏകീകരണത്തിന് വേണ്ടി പരിശ്രമിക്കുമെന്നും ജിൻപിങ് പറഞ്ഞു.
'ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' എന്ന തത്വത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിൻപിങ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷം ഉണ്ടായ പ്രതിഷേധക്കാരുടെ മാർച്ച് പ്രക്ഷോഭത്തിന് വഴിയൊരുക്കുകയും തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ് നടത്തുകയും ചെയ്തിരുന്നു.
ചൈനയെ തകർക്കുകയെന്നത് അസാധ്യം: ജിൻപിങ് - china can't be deafeat says jinping
ബ്രിട്ടീഷ്, ജപ്പാൻ തുടങ്ങിയ കൊളോണിയൽ ശക്തികളിൽ നിന്നും ക്വിംങ് രാജവംശത്തിൽ നിന്ന് നൂറ്റാണ്ടുകളോളം നേരിട്ട അപമാന ഭാരത്തിൽ നിന്നും ചൈനയെ മോചിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും ചൈനീസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.
ഹോങ്കോങ്: ഐക്യം, വികസനം, ശക്തി എന്നിവയിൽ ഉറച്ച് നിൽക്കുന്ന രാജ്യത്തിന്‍റെ അടിത്തറ ഇളക്കാൻ ആർക്കും സാധിക്കില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിൻപിങ്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ എഴുപതാം വാർഷികത്തിലാണ് ചൈനയുടെ വളർച്ചയെയും ചൈനീസ് ജനതയുടെ ശക്തിയെയും ജിൻപിങ് പ്രശംസിച്ചത്.
ഇന്ന് ലോകത്തിന് മുന്നിലുള്ളത് സോഷ്യലിസ്റ്റ് ചൈനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ്, ജപ്പാൻ തുടങ്ങിയ കൊളോണിയൽ ശക്തികളിൽ നിന്നും ക്വിംങ് രാജവംശത്തിൽ നിന്ന് നൂറ്റാണ്ടുകളോളം നേരിട്ട അപമാന ഭാരത്തിൽ നിന്നും ചൈനയെ മോചിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും ചൈനീസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.
ഹോങ്കോങ്ങിന്‍റെയും മക്കാവോയുടെയും ദീർഘകാല സ്ഥിരതക്കും അവ തമ്മിലുള്ള ബന്ധം ഊർജ്ജപ്പെടുത്തുന്നതിനും കൂടാതെ, രാജ്യത്തിന്‍റെ സമ്പൂർണ്ണ ഏകീകരണത്തിന് വേണ്ടി പരിശ്രമിക്കുമെന്നും ജിൻപിങ് പറഞ്ഞു.
'ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' എന്ന തത്വത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിൻപിങ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷം ഉണ്ടായ പ്രതിഷേധക്കാരുടെ മാർച്ച് പ്രക്ഷോഭത്തിന് വഴിയൊരുക്കുകയും തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ് നടത്തുകയും ചെയ്തിരുന്നു.
sdgbsd
Conclusion: