ബെയ്‌ജിങ്: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഘ സാധ്യതയിൽ അയവ് വരുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർന്മാർ നടത്തുന്ന ചർച്ചകളിൽ സമവായം രൂപപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നയതന്ത്ര രീതിയിലും സൈനിക മേധാവികൾ മുഖേനയും നിരന്തരമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും സമവായത്തിലെത്താൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു.
ഇരു രാജ്യങ്ങളുടെയും സൈനിക തലത്തിലുള്ള ചർച്ചകൾ ഈ ആഴ്‌ച നടക്കുന്നുണ്ടെന്നും ഗാൽവാൻ പ്രദേശത്തെ പട്രോളിങ് പോയിന്‍റ് 14, പട്രോളിങ് പോയിന്‍റ് 15, ഹോട്ട് സ്പ്രിംഗ്‌സ് പ്രദേശങ്ങളിലാണ് ചർച്ചകൾ നടക്കുകയെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ബറ്റാലിയൻ കമാൻഡർ തലത്തിലുള്ള ചർച്ചകളാണ് നടക്കുകയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.