ETV Bharat / international

കാണ്ഡഹാറിൽ കാർ ബോംബ് സ്ഫോടനം; നാലു മരണം - Maiwand

കാണ്ഡഹാറിലെ മൈവാന്ദ് ജില്ലയിലെ ഷഹ്‌റ ബറ്റാലിയനെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച രാത്രി സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാദേശിക സുരക്ഷാ വൃത്തങ്ങൾ പറയുന്നത്.

കാബൂൾ  അഫ്‌ഗാനിസ്ഥാൻ  കാണ്ഡഹാർ  കാർ ബോംബ് സ്‌ഫോടനം  മൈവാന്ദ്  ഷഹ്‌റ ബറ്റാലിയൻ  kandahar  car bomb blast  നാലു മരണം  four death  kabul  Shahra Battalion  Maiwand  Afghanistan
കാണ്ഡഹാറിൽ കാർ ബോംബ് സ്ഫോടനം; നാലു മരണം
author img

By

Published : Nov 9, 2020, 10:26 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കാണ്ഡഹാറിലെ മൈവാന്ദ് ജില്ലയിലെ ഷഹ്‌റ ബറ്റാലിയനെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച രാത്രി സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാദേശിക സുരക്ഷാ വൃത്തങ്ങൾ പറയുന്നത്.

ഒരു കുട്ടി, രണ്ട് സ്ത്രീകൾ, ഒരു പുരുഷൻ എന്നിവരാണ് മരിച്ചതെന്നും നിരവധി സൈനിക ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പരിക്കേറ്റു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌ഫോടനത്തിൽ നിരവധി കടകളും വീടുകളും നശിച്ചതായും ചില ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലാണെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.