ബാങ്കോക്ക്: തായ്‌ലന്‍റില്‍ സര്‍ക്കാര്‍ ഓഫീസിലെ ബോംബാക്രമണത്തില്‍ 20 പേര്‍ക്ക് പരിക്ക്. യാലയിലെ സതേണ്‍ ബോര്‍ഡര്‍ പ്രൊവിന്‍സെസ് അഡ്‌മിനിസ്‌ട്രേഷന്‍ സെന്‍ററിലാണ് ആക്രമണം നടന്നത്.
ചൊവ്വാഴ്‌ച നടന്ന ആക്രമണത്തില്‍ ഗ്രാനേഡും കാര്‍ ബോംബിങ്ങുമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊവിഡ് 19നുമായി ബന്ധപ്പെട്ട പ്രത്യേക യോഗം നടക്കുന്നതിനാല്‍ നിരവധിയാളുകൾ സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇതുവരെ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.