ശ്രീലങ്കൻ തലസ്ഥാനമായ കൊളംബൊ നഗരത്തിനടുത്ത് വീണ്ടും സ്ഫോടനം. പൂക്കോടയിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപമുളള ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. കൊളംബോയിൽ നിന്നും 40 കിലോമീറ്റർ ദൂരെയാണ് പൂക്കോട. സ്ഫോടനത്തിൽ ആളപായമില്ലെന്ന് പൊലീസ് പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലായിരുന്നു സ്ഫോടനം നടന്നത്.