അഫ്‌ഗാനിസ്ഥാൻ: മധ്യ അഫ്‌ഗാൻ പ്രവിശ്യയായ ഡേകുന്തിയിൽ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയൻ പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിൽ അഫ്‌ഗാൻ സർക്കാരും താലിബാനും തമ്മിൽ സമാധാന ചർച്ചകൾ നടന്നിട്ടും സായുധ സംഘട്ടനങ്ങളും ബോംബ് സ്‌ഫോടനങ്ങളും അഫ്‌ഗാനിസ്ഥാനെ നിരന്തരം ബാധിക്കുന്നുണ്ട്. സെപ്റ്റംബർ 12 നാണ് അഫ്‌ഗാനിസ്ഥാനിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്.