പെഷവര്‍: പാകിസ്ഥാനിലെ താലിബാന്‍ കമാന്‍റര്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. തെഹ്‌രിക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് ഷെഹര്‍യാര്‍ മസൂദാണ് കൊല്ലപ്പെട്ടത്. കുനാര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ വാര്‍ത്ത സ്ഥരീകരിച്ചിട്ടുണ്ട്. 2016ലാണ് ഇദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കഴിഞ്ഞ ആഴ്ച്ച പെഷവറില്‍ സേന നടത്തിയ ആക്രണമത്തില്‍ സംഘടയുടെ മറ്റ് രണ്ട് നേതാക്കളായ ഖാലിദ് ഹക്വാനി ക്വാറി സൈഫുള്ള എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് ആക്രമണം സേന ശക്തമാക്കിയത്. തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിക്കുയാണ് ലക്ഷ്യമെന്നും സേന അറിയിച്ചു.