ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം ; 24പേര്‍ കൊല്ലപ്പെട്ടു - president

അഷറഫ് ഗാനിയും മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമറുല്ല സലയും തലനാരിഴയ്ക്ക് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു

അഫ്ഗാനിസ്‌ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം ; 24പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Sep 17, 2019, 8:28 PM IST

കാബൂള്‍ : അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷറഫ് ഗാനിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. പര്‍വാന്‍ പ്രവിശ്യയില്‍ രാവിലെ പതിനൊന്നരയോടെയുണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു.32 പേര്‍ക്ക് പരിക്കേറ്റു. അഷറഫ് ഗാനിയും മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന അമറുല്ല സലയും സ്ഫോടനത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതുവരെ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തുമെന്ന് താലിബാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.