കാബൂൾ : വടക്കൻ അഫ്‌ഗാനിസ്ഥാനിലെ കുന്ദൂസ് പ്രവിശ്യയില്‍ മുസ്‍ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ നൂര്‍ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗൊസാർ ഇ സെയ്‌ദ് അബാദ് ഷിയ പള്ളിയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്ഫോടനം നടന്നത്.
ALSO READ: സഞ്ചാരികളെ വരവേറ്റ് റാമോജി ഫിലിം സിറ്റി; കാഴ്ചയുടെ പുതുവസന്തം
അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഐ.എസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. സംഭവം നടന്ന പള്ളിയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെയും പരിക്കേറ്റവരെ ആംബുലൻസില്‍ കയറ്റുന്നതിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, ഷിയ പള്ളിയാണ് ഐ.എസിന്‍റെ ലക്ഷ്യമെന്നും വലിയൊരു വിഭാഗം വിശ്വാസികള്‍ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തുവെന്നും താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.