ധാക്ക: ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി അബ്ദുല്ല അൽ മൊഹ്‌സിൻ ചൗധരി കൊവിഡ് മൂലം മരിച്ചു. ധാക്കയിലെ സംയോജിത മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെയ് 29നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെ തുടർന്ന് ജൂൺ ആറിന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ബംഗ്ലാദേശിൽ ഇതുവരെ 137,787 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,738 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി കൊവിഡ് മൂലം മരിച്ചു - ധാക്ക
ധാക്കയിലെ സംയോജിത മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.