സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പരിശോധന നടത്തും. ഹോട്ട് സ്‌പോട്ടായ സബര്‍ബന്‍ മെല്‍ബണിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുവീടാന്തരം പരിശോധന നടത്തുക. വിക്‌ടോറിയ സംസ്ഥാനത്തില്‍ വ്യാഴാഴ്‌ച 33 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പത്ത് പ്രദേശങ്ങളില്‍ നിന്നുള്ള പകുതി താമസക്കാരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. പത്ത് ദിവസങ്ങളിലായി 10,000 ആളുകളെ ദിവസേന പരിശോധനാവിധേയമാക്കുമെന്നും പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.
പരിശോധന സൗജന്യമാണെന്നും പരിശോധനയില്‍ പങ്കെടുക്കുകയെന്നത് പൗരന്‍റെ കടമയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍റെ ഉദ്യമത്തില്‍ 1000 സൈനികരും പങ്കാളികളാകും. പരിശോധന ഫലം തയ്യാറാക്കുന്നതിനായി ഇതര സംസ്ഥാനങ്ങളുടെ സഹായവും ലഭിക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ ഇതുവരെ ഏഴായിരത്തി അഞ്ഞൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ 104 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.