കാൻബെറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (എസിടി) മുഖ്യമന്ത്രി ആൻഡ്രൂ ബാറാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത ചൂടും വരണ്ട ഭൂപ്രകൃതിയും തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്നും ആന്‍ഡ്രൂ ബാര്‍ പറഞ്ഞു. 2003ന് ശേഷം ഇതാദ്യമായാണ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സ് (എ.ഡി.എഫ്) ഹെലികോപ്റ്ററിന്റെ സഹായത്തോടെ ചൊവ്വാഴ്ച തീ നിയന്ത്രണമാക്കിയിരുന്നു. എന്നാല്‍ താപനില വീണ്ടും ഉയര്‍ന്നത് തീ പടരാന്‍ കാരണമായി. തീ അണക്കുന്നതിനായി അധിക അഗ്നിശമന സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. 2019 സെപ്റ്റംബർ മുതൽ ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 33 പേരാണ് കാട്ടുതീയില്‍ മരിച്ചത്.