കാബൂള്‍: പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. തുര്‍ക്ക്‌മെനിസ്‌ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബദ്‌ഗീസ് പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ചര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ 700ലധികം വിടുകള്‍ തകര്‍ന്നു.
ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ അഞ്ച് സ്ത്രീകളും നാല്‌കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യത്തെ ഭൂകമ്പം ഉണ്ടായി 2 മണിക്കൂറിന് ശേഷം റിക്‌ചര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി.
ALSO READ:പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഛന്നിയോ?