കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 12 ആയി. വെള്ളപ്പൊക്കത്തിൽ പ്രദേശത്തെ നിരവധി വീടുകളും കൃഷി ഇടങ്ങളും നശിക്കുകയും നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്തെ നിരവധി ആളുകളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലും രാജ്യത്ത് പലയിടത്തും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു.
അഫ്ഗാൻ പടിഞ്ഞാറൻ പ്രവിശ്യയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി - വെള്ളപ്പൊക്കത്തിൽ മരിച്ചു
പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്തെ നിരവധി ആളുകളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.