ബെയ്‌ജിങ്: കൊവിഡിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള ആന്‍റിബോഡികളെ കണ്ടെത്തിയതായി ചൈന. കൊവിഡ് രോഗമുക്തനായ രോഗിയിലാണ് ശാസ്‌ത്രജ്ഞര്‍ ഒരു ജോഡി ആന്‍റിബോഡികളെ കണ്ടെത്തിയത്. ശരീര കോശങ്ങളില്‍ വൈറസ് കയറുന്നത് തടയാന്‍ ഈ ആന്‍റിബോഡികള്‍ക്ക് കഴിയുമെന്ന് കരുതുന്നു. ബി 38,എച്ച് 4 എന്നിങ്ങനെയാണ് ആന്‍റിബോഡികള്‍ക്ക് പേരിട്ടിരിക്കുന്നത്.
ചൈനീസ് സയന്‍സ് അക്കാദമിയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ രണ്ട് ആന്‍റിബോഡികളും സാര്‍സ് കോവ് 2 വൈറസിന്‍റെ ഗ്ലൈക്കോപ്രോട്ടീനുമായി കൂടിച്ചേരുകയും അതുവഴി വൈറസ് ശരീര കോശങ്ങളിലേക്ക് കടക്കുന്നത് തടയുകയും ചെയ്യുന്നു. പുതിയ പഠനം വൈറസിനെതിരെയുള്ള മോളിക്യൂള്‍ ആന്‍റി വൈറലുകളുടെയും വാക്‌സിനുകളുടെയും വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ആന്‍റിബോഡികള്‍ വൈറസ് കുറക്കുന്നതായി കണ്ടെത്തിയിരുന്നു.