നേപ്യിഡോ: വടക്കൻ മ്യാൻമറില്‍ സർക്കാരും വിഘടനവാദികളും തമ്മിൽ ശനിയാഴ്ചയുണ്ടായ പോരാട്ടത്തിൽ ഒരു ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഷാനിലെ വലിയ നഗരമായ ലാഷിയോയിൽ നിന്ന് 20 കിലോമീറ്ററകലെയാണ് രക്ഷാ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ അധികാരത്തിനു വേണ്ടി സമരം ചെയ്യുന്ന ഉത്തരസഖ്യ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം മെഥാംഫെറ്റമിൻ ഉല്‍പാദിപ്പിക്കുന്ന സ്ഥലമാണ് ഷാൻ. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്തെ മിലിട്ടറി കോളജിന് നേരെ വിഘടനവാദികൾ ആക്രമണം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പട്ടാളക്കാരടക്കം നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് വിഘടനവാദികൾ മറ്റൊരു പ്രദേശത്തെ പാലവും പെട്രോൾ പമ്പും തകർത്തെന്ന് സേന വക്താവ് തുൻ തുൻ ന്യയി പറഞ്ഞു. ഈ സമയത്തായിരുന്നു രക്ഷാപ്രവർത്തകർ അതുവഴി സഞ്ചരിച്ചിരുന്നത്.
സൈന്യവും സർക്കാരും വിഘടനവാദികളുമായി സമവായമുണ്ടാക്കുമെന്ന ഉറപ്പിലാണ് 2016ൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ മ്യാൻമറിൽ അധികാരത്തിൽ വന്നത്. നിലവിൽ ഷാൻ, കച്ചിൻ പ്രദേശങ്ങൾക്കുപുറമേ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ രാഖിൻ പ്രദേശങ്ങളും സംഘർഷ നിഴലിലാണ്.
മ്യാൻമറിൽ വീണ്ടും സംഘർഷം; ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടു - Ambulance driver killed in Myanmar as army battles rebels
ഷാനിലെ വലിയ നഗരമായ ലാഷിയോയിൽ നിന്ന് 20 കിലോമീറ്ററകലെയാണ് രക്ഷാ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്

നേപ്യിഡോ: വടക്കൻ മ്യാൻമറില്‍ സർക്കാരും വിഘടനവാദികളും തമ്മിൽ ശനിയാഴ്ചയുണ്ടായ പോരാട്ടത്തിൽ ഒരു ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഷാനിലെ വലിയ നഗരമായ ലാഷിയോയിൽ നിന്ന് 20 കിലോമീറ്ററകലെയാണ് രക്ഷാ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ അധികാരത്തിനു വേണ്ടി സമരം ചെയ്യുന്ന ഉത്തരസഖ്യ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം മെഥാംഫെറ്റമിൻ ഉല്‍പാദിപ്പിക്കുന്ന സ്ഥലമാണ് ഷാൻ. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്തെ മിലിട്ടറി കോളജിന് നേരെ വിഘടനവാദികൾ ആക്രമണം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പട്ടാളക്കാരടക്കം നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് വിഘടനവാദികൾ മറ്റൊരു പ്രദേശത്തെ പാലവും പെട്രോൾ പമ്പും തകർത്തെന്ന് സേന വക്താവ് തുൻ തുൻ ന്യയി പറഞ്ഞു. ഈ സമയത്തായിരുന്നു രക്ഷാപ്രവർത്തകർ അതുവഴി സഞ്ചരിച്ചിരുന്നത്.
സൈന്യവും സർക്കാരും വിഘടനവാദികളുമായി സമവായമുണ്ടാക്കുമെന്ന ഉറപ്പിലാണ് 2016ൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ മ്യാൻമറിൽ അധികാരത്തിൽ വന്നത്. നിലവിൽ ഷാൻ, കച്ചിൻ പ്രദേശങ്ങൾക്കുപുറമേ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ രാഖിൻ പ്രദേശങ്ങളും സംഘർഷ നിഴലിലാണ്.
മ്യാൻമറിൽ വീണ്ടും സംഘർഷം
ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടു
മയക്കുമരുന്ന് വേട്ടയ്ക്കെതിരെയുള്ള പ്രതികാരമെന്ന് സേന
വടക്കൻ മ്യാൻമറിർ സർക്കാരും വിഘടനവാദികളും തമ്മിൽ കഴിഞ്ഞയാഴ്ചയുണ്ടായ പോരാട്ടത്തിൽ ഒരു ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഷാനിലെ വലിയ നഗരമായ ലാഷിയോയിൽ നിന്ന് 20 കിലോമീറ്ററകലെയാണ് രക്ഷാ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ അധികാരത്തിനു വേണ്ടി സമരം ചെയ്യുന്ന ഉത്തരസംഖ്യ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം മെഥാംഫെറ്റമിൻ ഉത്പ്പാദിപ്പിക്കുന്ന സ്ഥലമാണ് ഷാൻ . കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്തെ മിലിട്ടറി കോളേജിന് നേരെ വിഘടനവാദികൾ ആക്രമണം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം . പട്ടാളക്കാരടക്കം നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് വിഘടനവാദികൾ മറ്റൊരു പ്രദേശത്തെ പാലവും പെട്രോൾ പമ്പും തകർത്തെന്ന് സേന വക്താവ് തുൻ തുൻ ന്യയി പറഞ്ഞു.ഈ സമയത്തായിരുന്നു രക്ഷാപ്രവർത്തകർ അതുവഴി സഞ്ചരിച്ചിരുന്നത്. ജൂലായിൽ സൈന്യം നടത്തിയ വൻ മയക്കുമരുന്ന് വേട്ടയ്്ക്കെതിരെയുണ്ടായ തിരിച്ചടിയാണിതെന്നും സേന വക്താക്കളഭിപ്രായപ്പെട്ടു.
സൈന്യവും സർക്കാരും വിഘടനവാദികളുമായി സമവാക്യമുണ്ടാക്കുമെന്ന ഉറപ്പിലാണ് 2016ൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ മ്യാൻമറിൽ അധികാരത്തിൽ വന്നത്. നിലവിൽ ഷാൻ, കച്ചിൻ പ്രദേശങ്ങൾക്കുപുറമേ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ രാഖിൻ പ്രദേശങ്ങളും സംഘർഷ നിഴലിലാണ്.
Conclusion: