താഷ്കെന്‍റ് : ഉസ്ബെക്കിസ്ഥാൻ അതിർത്തി കടന്ന് താഷ്കെന്‍റിനോട് സഹായം അഭ്യർഥിച്ച് ഒരു സംഘം അഫ്‌ഗാൻ സൈനികർ. 84 പേര്‍ അതിർത്തി കടന്ന് താഷ്കെന്‍റിനോട് സഹായം അഭ്യർഥിച്ചെന്ന് ഉസ്‌ബെക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിർത്തി കടന്ന സൈനികരെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിന്‍റെ ബോര്‍ഡര്‍ ഫോഴ്‌സ് തടയുകയായിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന പരിക്ക് പറ്റിയ മൂന്ന് സൈനികർക്ക് വൈദ്യസഹായവും ഭക്ഷണവും താൽക്കാലിക അഭയവും മാത്രമാണ് അഫ്‌ഗാൻ സൈനികർ അഭ്യർഥിച്ചത്.
Also Read: താലിബാൻ കാബൂളില്‍ പ്രവേശിച്ചു; അഫ്ഗാൻ വിമത സേനയുടെ നിയന്ത്രണത്തിലേക്ക്
ഇതുപ്രകാരം ഉസ്ബെക്ക് അതിര്‍ത്തിസേന ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തു