കാബൂൾ: അഫ്ഗാനിസ്ഥാനിൽ 263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 46,980 ആയി ഉയർന്നു. 22 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,822 ആയി.
24 മണിക്കൂറിനുള്ളിൽ 119 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 37,026 പേർ രോഗമുക്തി നേടി. കൊവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ബസുകളിലും തിരക്കേറിയ പ്രദേശങ്ങളിലും മാസ്ക് ധരിക്കണമെന്നും അഫ്ഗാനിസ്ഥാൻ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.