കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ രൂപീകരിച്ച ഇടക്കാല സർക്കാരിലെ മന്ത്രിസഭ പ്രഖ്യാപനം നടത്തി താലിബാൻ. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലായെന്നത് ശ്രദ്ധേയമായി. യു.എസ് സഖ്യത്തിനും അഫ്‌ഗാൻ സർക്കാരിനുമെതിരെ 20 വർഷത്തെ യുദ്ധത്തിന് നേതൃത്വം നൽകിയവർക്ക് ഉന്നത പദവികളാണ് നല്‍കിയത്.
-
List of Acting Ministers and Heads of Departments ( in English): pic.twitter.com/XozPDYjAF6
— Suhail Shaheen. محمد سهیل شاهین (@suhailshaheen1) September 8, 2021 " class="align-text-top noRightClick twitterSection" data="
">List of Acting Ministers and Heads of Departments ( in English): pic.twitter.com/XozPDYjAF6
— Suhail Shaheen. محمد سهیل شاهین (@suhailshaheen1) September 8, 2021List of Acting Ministers and Heads of Departments ( in English): pic.twitter.com/XozPDYjAF6
— Suhail Shaheen. محمد سهیل شاهین (@suhailshaheen1) September 8, 2021
മുല്ല ഹസൻ അബുന്ദാണ് ഇടക്കാല സർക്കാരിനെ നയിക്കുക. മുല്ല അബ്‌ദുല്‍ ഗനി ബറാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബിനാണ് പ്രതിരോധ മന്ത്രി സ്ഥാനം. മുഖ്യ വക്താവ് സബീഹുല്ല മുജാഹിദാണ് പട്ടിക പ്രഖ്യാപിച്ചത്. താലിബാന്‍റെ സ്ഥാപക നേതാവ് മുല്ല ഉമറിന്‍റെ അടുത്ത അനുയായിയായിരുന്നു മുല്ല ഹസൻ അബുന്ദ്. 1996 മുതൽ 2001 വരെ അധികാരത്തിലിരുന്ന സമയത്ത് വിദേശകാര്യമന്ത്രിയും തുടർന്ന് ഉപപ്രധാനമന്ത്രിയുമായി ചുമതല വഹിച്ചിരുന്നു.
ദോഹ സമാധാന ചര്‍ച്ച തലവന്‍ വിദേശകാര്യ മന്ത്രി
മുല്ല ഉമറിന്‍റെ മകൻ മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദാണ് പ്രതിരോധ മന്ത്രി. മൗലവി സിറാജുദ്ദീന്‍ ദിൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായും ദോഹയില്‍ നടന്ന സമാധാന ചർച്ചയുടെ ചുമതല വഹിച്ച മൗലവി അമീർ ഖാൻ മുത്തഖിയെ വിദേശകാര്യ മന്ത്രിയായും നിയമിച്ചു.
അഫ്‌ഗാനിസ്ഥാൻ ബാങ്ക് തലവനായി ഹാജി മുഹമ്മദിനെയും കരസേന മേധാവിയായി ഖാരി ഫസീഹ് ഉദീനെയും തെരഞ്ഞെടുത്തു.
മന്ത്രിസഭയിലെ പ്രധാന വകുപ്പുകളുടെ പട്ടിക ഇങ്ങനെ
- ധനകാര്യം: മുല്ല ഹിദായത്തുല്ല ബദ്രി
- വിദ്യാഭ്യാസം: ഷെയ്‌ഖ് മൗലവി നൂറുല്ല മുനീർ
- വാർത്താവിതരണ പ്രക്ഷേപണം: ഷെയ്‌ഖ് മുല്ല ഖൈറുല്ല ഖൈർഖ്വ
- ഹജ്ജ്: മൗലവി നൂർ മുഹമ്മദ് സാഖിബ്
- നീതിന്യായം: മൗലവി അബ്‌ദുൽ ഹക്കിം ഷാരെ
- അതിർത്തി ഗോത്ര കാര്യം: നൂറുല്ല നൂരി
- ഗ്രാമവികസനം: മുല്ല മുഹമ്മദ് യൂനുസ് കുന്‍ഡ്‌സാദ
- ദഅ്‌വത്ത് ഇർഷാദ് (മതപ്രബോധനം): ഷെയ്‌ഖ് മുഹമ്മദ് ഖാലിദ്
- പൊതുമരാമത്ത്: മുല്ല അബ്‌ദുൽ മനാൻ ഒമാരി
- ധാതു പെട്രോളിയം: മുല്ല മുഹമ്മദ് എസ്സ അഖുന്‍ഡ്
- ജല - വൈദ്യുതി: മൗലവി അബ്‌ദുല്‍ ലത്തീഫ് മൻസൂർ
- അഭയാർഥി കാര്യം: ഖലീൽ ഉൾ റഹ്മാൻ ഹഖാനി
- ഇന്‍റലിജൻസ്: അബ്‌ദുൽ ഹഖ് വാസിഖ്
ALSO READ: മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം