കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നിന്ന് 684 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,143 ആയി ഉയർന്നു. 24 മണിക്കൂറിനകം 1,128 സാമ്പിളുകൾ പരിശോധനക്കയച്ചു. കാബൂളിൽ 393, ഹെറത്തിൽ 96, കാണ്ഡഹാറിൽ 13, നംഗർഹാറിൽ 95, ബാഡ്‌ഗിസിൽ ആറ്, നിമ്രുസിൽ 25, പർവാനിൽ മൂന്ന്, കുന്ദുസിൽ എട്ട്, ഫറായിൽ 12, കുനാറിൽ 18, സാബുലിൽ നാല്, ബദാക്ഷനിൽ നാല്, ഉറുസ്‌ഗ്വാനിൽ ഏഴ് എന്നിങ്ങനെയാണ് പുതിയ കേസുകളുടെ കണക്ക്. 21 പേർ മരിച്ചപ്പോൾ 324 പേർ കൂടി രോഗമുക്തി നേടി. 18,424 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 2,975 പേർ രോഗമുക്തി നേടിയപ്പോൾ 405 പേർ മരിച്ചു. 50,658 സാമ്പിളുകൾ പരിശോധനക്കയച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു. കൊവിഡ് പ്രതിരോധ മരുന്നുകളുടെ പട്ടിക തയ്യാറാക്കുകയാണെന്നും, അമിതവിലയിൽ നിയന്ത്രണം ഉണ്ടാകുമെന്നും താൽകാലിക ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ജവാദ് ഉസ്‌മാനി അറിയിച്ചു. കൊവിഡ് പരിശോധനാ രീതികളിൽ സർക്കാർ മാറ്റം കൊണ്ടുവരാൻ പോകുകയാണെന്നും വിശദമായ വിവരങ്ങൾ നാളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.