കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തെക്കൻ പ്രവിശ്യയായ ഹെൽമണ്ടിൽ കാർ ബോംബ് ആക്രമണത്തിൽ അഞ്ച് അഫ്ഗാൻ സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.
കാർ ബോംബ് ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തതായി പ്രവിശ്യാ ഗവർണറുടെ വക്താവ് അറിയിച്ചു.
ആക്രമണത്തിൽ നാല് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട സാധരണക്കാരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.