കാബൂള്‍: മഹാരാഷ്ടയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി അഫ്ഗാനിസ്ഥാൻ. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.
''മഹാരാഷ്ട്രയിലെ മൺസൂൺ വെള്ളപ്പൊക്കത്തെത്തുടർന്ന് നൂറിലധികം ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയോ, കാണാതാവുകയോ ചെയ്തത് ഖേദകരമാണ്. ഇരകളുടെ കുടുംബങ്ങളുടെ ദുഖത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിനൊപ്പം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനും പങ്കുചേരുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു'' അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
also read:താലിബാനെ ആക്രമിച്ച് അഫ്ഗാൻ; 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി മഹാരാഷ്ട്രയിൽ തുടരുന്ന പേമാരിയിൽ ഇതുവരെ 82 പേർ മരിച്ചതായും 59 പേരെ കാണാതായതായും 90,000 പേരെ മാറ്റിപ്പാർപ്പിച്ചതായുമാണ് റിപ്പോർട്ട്. റെയ്‌ഗാദ് മേഖല, രത്‌നഗിരി ജില്ലയിലെ കൊങ്കൺ തീരദേശ പ്രദേശം, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ല എന്നീ മേഖലകളെയാണ് പേമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.