കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പുല്‍-ഇ-അലാമില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റതായും ടൊലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഈദ് ആഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ അഫ്‌ഗാനിസ്ഥാനില്‍ മൂന്ന് ദിവസം വെടിവെപ്പ് നടത്തുമെന്ന് താലിബാന്‍ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വ്യാഴാഴ്‌ച നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിലുള്ള പങ്ക് താലിബാന്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ഈദ് ആഘോഷം വെള്ളിയാഴ്‌ച ആരംഭിക്കും.
അഫ്‌ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; എട്ട് മരണം
കാര്‍ ബോംബ് സ്‌ഫോടനത്തിലുള്ള പങ്ക് താലിബാന്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്