കാബൂൾ: താലിബാന്‍റെ ഭീകരാക്രമണത്തിൽ 16 അഫ്‌ഗാൻ സൈനികർ കൊല്ലപ്പെട്ടു. ഖാൻ അബാദ് ജില്ലയിൽ വ്യാഴാഴ്‌ച നടന്ന ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അക്രമികൾ രണ്ട് സൈനികരെ തടവിലാക്കിയതായി കുന്ദൂസ് പ്രവിശ്യാ കൗൺസിൽ അംഗം റബ്ബാനി റബ്ബാനി അറിയിച്ചു. സമാധാനത്തിനായുള്ള നിരന്തരമായ ശ്രമങ്ങൾക്കിടയിലും അഫ്‌ഗാനിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിക്കുകയാണ്. ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരാക്രമണം; 16 അഫ്‌ഗാൻ സൈനികർ കൊല്ലപ്പെട്ടു - kabul
ഖാൻ അബാദ് ജില്ലയിലാണ് ആക്രമണം നടന്നത്
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; അഫ്‌ഗാൻ സൈനികർ കൊല്ലപ്പെട്ടു