ETV Bharat / international

നൂറ് താലിബാൻ തടവുകാരെ മോചിപ്പിച്ച് അഫ്ഗാൻ സര്‍ക്കാര്‍ - Afghan national security council

മാർച്ച് 11 ന് അഫ്ഗാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഘനി 5,000 താലിബാൻ തടവുകാരെ പരോളിൽ വിട്ടയക്കാൻ ഉത്തരവിറക്കിയിരുന്നു.

Taliban inmates  Afghan govt  Afghan president mohammad ashraf ghani  Eid al-Fitr festival  Afghan government soldiers  exchange of the prisoners  Afghan national security council  Taliban detainees
നൂറ് താലിബാൻ തടവുകാരെ മോചിപ്പിച്ച് അഫ്ഗാൻ
author img

By

Published : May 26, 2020, 3:19 PM IST

കാബൂൾ: അഫ്ഗാൻ സർക്കാർ 100 താലിബാൻ തടവുകാരെ മോചിപ്പിച്ചതായി ദേശീയ സുരക്ഷാ സമിതിയുടെ വക്താവ് അറിയിച്ചു. സമാധാനപരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഘമായി പർവാൻ പ്രവിശ്യയിൽ നിന്ന് 100 താലിബാൻ തടവുകാരെ സർക്കാർ ഇന്ന് വിട്ടയച്ചു.

ഈദ് ഉല്‍ ഫിത്വര്‍ വേളയിൽ താലിബാൻ തീവ്രവാദികൾ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. മാർച്ച് 11 ന് അഫ്ഗാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഘാനി 5,000 താലിബാൻ തടവുകാരെ പരോളിൽ വിട്ടയക്കാൻ ഉത്തരവിറക്കിയിരുന്നു. താലിബാൻ 1,000 സൈനികരെ വിട്ടയക്കാൻ സമ്മതിച്ചെങ്കിലും തടവുകാരുടെ കൈമാറ്റം വൈകുകയായിരുന്നു.

  • The Government released 100 Taliban prisoners from Parwan today as a gesture of goodwill to advance peace efforts, including an extended ceasefire and the immediate start of direct talks. pic.twitter.com/i34W60FLYi

    — Javid Faisal (@Javidfaisal) May 25, 2020 " class="align-text-top noRightClick twitterSection" data=" ">

മെയ് 10 വരെ ആയിരത്തോളം താലിബാൻ പോരാളികളെയും 200 അഫ്ഗാൻ സർക്കാർ സൈനികരെയും ഇരുവിഭാഗവും മോചിപ്പിച്ചുവെങ്കിലും തടവുകാരുടെ കൈമാറ്റം സംബന്ധിച്ച തർക്കത്തെത്തുടർന്ന് കൈമാറ്റം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ഫെബ്രുവരിയിൽ ഖത്തറിൽ വെച്ച് താലിബാനും യുഎസും തമ്മിൽ ഉണ്ടാക്കിയ സമാധാന കരാറിന്‍റെ ഭാഗമാണ് തടവുകാരുടെ കൈമാറ്റം. എന്നാൽ അഫ്ഗാൻ സർക്കാർ കരാറിൽ ഒപ്പിട്ടിരുന്നില്ല. സമാധാന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനാണ് രണ്ടായിരം താലിബാൻ തടവുകാരെ വിട്ടയക്കാൻ പ്രസിഡന്‍റ് ഘാനി ഞായറാഴ്ച ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.