കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പക്ത്യ പ്രവിശ്യയിലെ ദന്ദ്-ഇ-പത്താൻ ജില്ലയിൽ താലിബാൻ ഒളിത്താവളത്തിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് തീവ്രവാദികൾ മരിച്ചതായി പൊലീസ്. താലിബാൻ തീവ്രവാദികൾ ദാന്ദ്-ഇ-പത്താൻ ജില്ലയിലെ ദാര-ഇ-മുക്ബാൽ പ്രദേശത്തെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതോടെയാണ് സുരക്ഷാ സേനയുടെ യുദ്ധവിമാനങ്ങൾ താലിബാൻ ഒളിത്താവളത്തിൽ ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ അനേകം തീവ്രവാദികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഈദ് അൽ ഫിത്തർ അവസരത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാർ ഇരുരാജ്യങ്ങളും ആചരിച്ചിരുന്നു.
അഫ്ഗാൻ വ്യോമാക്രമണത്തിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു
താലിബാൻ തീവ്രവാദികൾ ദാന്ദ്-ഇ-പത്താൻ ജില്ലയിലെ ദാര-ഇ-മുക്ബാൽ പ്രദേശത്തെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതോടെയാണ് സുരക്ഷാ സേനയുടെ യുദ്ധവിമാനങ്ങൾ താലിബാൻ ഒളിത്താവളത്തിൽ ആക്രമണം നടത്തിയത്